സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി കുറയ്ക്കുന്നതു സംബന്ധിച്ച് ഈ മാസം 17ന് രാവിലെ 11ന് ഓൺലൈൻ യോഗം ചേരും. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ 12നകം അറിയിക്കണം. രണ്ട് ദിവസ അവധി നൽകുമ്പോൾ ജോലിസമയം ക്രമീകരിക്കുന്നതാകും പ്രധാന ചർച്ച.
സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ രണ്ട് അവധി; 17ന് യോഗം
Source: OneIndia Malayalam