സിജെപി സമരത്തെത്തുടർന്ന് അടച്ചിരുന്ന ഡൽഹി മെട്രോയുടെ 45 സ്റ്റേഷനുകൾ ശനിയാഴ്ച രാത്രി 10-ന് ശേഷം വീണ്ടും തുറന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെത്തുടർന്ന് സ്റ്റേഷനുകൾ അടച്ചത് കോടതി നിർദേശത്തിന്റെ ലംഘനമാണെന്ന ഹരജികൾ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് ഞായറാഴ്ച പ്രത്യേക സിറ്റിംഗിൽ പരിഗണിക്കും. അതേസമയം, സിജെപി നേതാവ് അജിങ്ക്യ ഷിൻഡേ ജന്തർ മന്തറിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തു.
ഡൽഹി മെട്രോ സ്റ്റേഷനുകൾ വീണ്ടും തുറന്നു; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
Source: Siraj Live