കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റംഗ എന്നിവരെ വിട്ടയക്കാൻ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ഇവരെ കരുതൽ തടങ്കലിലാക്കിയിരുന്നു. ശനിയാഴ്ച ഏകദേശം 2,500 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവേചനരഹിത തടങ്കലിനെതിരായ ഹരജിയിൽ സുപ്രീം കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും.
സി ജെ പി നേതാക്കളെ വിട്ടയക്കാൻ ഡൽഹി കോടതി ഉത്തരവ്
Source: Siraj Live