റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂതി മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെർമിനൽ മൂന്നിന് മുകളിൽ പതിച്ച മിസൈലിൽ മേൽക്കൂര തകർന്നാണ് അപകടം. മരിച്ചവരിൽ നാല് സൗദി പൗരന്മാരും എട്ട് വിദേശികളും ഉൾപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ റിയാദ് വിമാനത്താവളത്തിന് നേരെയുള്ള മൂന്നാമത്തെ ആക്രമണമാണിത്. സൗദി സഖ്യസേന കനത്ത തിരിച്ചടി പ്രഖ്യാപിച്ചു.
റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം: 12 മരണം, 309 പരിക്ക്
Source: MediaOne TV