ആലപ്പുഴയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും നടത്തിയ സമരത്തിൽ ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉൾപ്പെടെ ആറ് പേർ കസ്റ്റഡിയിലാണ്; ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പൊലീസ് കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ഉദ്യോഗസ്ഥനെ ദേഹോപദ്രവമേൽപ്പിച്ചെന്നുമാണ് കുറ്റം. ഡി.വൈ.എഫ്.ഐ ഇത് കള്ളക്കേസെന്ന് ആരോപിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട സമരം: ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്
Source: Dool News