ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ജോൺ ബ്രിട്ടാസ് എം.പിയെ ദൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്രസേനയും പൊലീസും ചേർന്ന് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്നും കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിച്ച് പരിക്കേറ്റ നിലയിൽ റോഡരികിൽ ഇറക്കിവിട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു അദ്ദേഹം. സുപ്രീം കോടതിയെയും നിയമത്തെയും ദൽഹി പൊലീസ് അനുസരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമങ്ങളോട് സംസാരിക്കവേ ജോൺ ബ്രിട്ടാസ് എം.പി കസ്റ്റഡിയിൽ
Source: Dool News