ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. യാത്രക്കാരൻറെ പവർബാങ്കിൽ നിന്നുള്ള തീ ലഗേജ് കമ്പാർട്ട്മെന്റിലേക്ക് പടർന്നു. ക്രൂ അംഗങ്ങൾ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ചെന്നൈയിലേക്ക് മറ്റൊരു വിമാനം ക്രമീകരിച്ചിട്ടുണ്ട്.
ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ അടിയന്തര ലാൻഡിംഗ്
Source: Marunadan Malayali