കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരി സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5.45ഓടെ മംഗലാപുരം–ചെന്നൈ മെയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനിക (14), പ്ലസ് ടു വിദ്യാർഥി പാർഥിബ് (17) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായതിനാൽ ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയാണ് തിരിച്ചറിഞ്ഞത്.
ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ
Source: Siraj Live