മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ 'ചലോ ഡൽഹി' മാർച്ച് സുപ്രീം കോടതിക്ക് സമീപം പോലീസ് തടഞ്ഞതോടെ സംഘർഷം. കോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡുകൾ നിരത്തി പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് തള്ളിമാറ്റി. മാർച്ചിനിടെ രാഹുൽ ഗാന്ധി ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
ചലോ ഡൽഹി മാർച്ച്: സുപ്രീം കോടതിക്ക് സമീപം സംഘർഷം
Source: Zee Malayalam News