ആസിയാൻ ഉച്ചകോടിക്കായി ഫിലിപ്പീൻസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ട്രംപ് മനിലയിലെത്തിയാൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. വീസ, താരിഫ് വിഷയങ്ങളിലെ ഇന്ത്യയുടെ നിലപാടുകൾക്ക് അംഗീകാരം നേടാനും വ്യാപാര കരാർ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിക്കാനും ഈ കൂടിക്കാഴ്ച സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത
Source: Southlive Malayalam