യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അമേരിക്കയിലെ സ്വാധീനം കുറയുന്നത് ഇസ്രഈലിന്റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നേതാക്കളും വിദഗ്ധരും മുന്നറിയിപ്പ് നല്‍കി. നെതന്യാഹുവിനൊപ്പം ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തെരഞ്ഞെടുപ്പ് ഫലം ഇല്ലാതാക്കിയെന്ന് യായര്‍ ലാപിഡ് പറഞ്ഞു. അധികാരത്തിലെത്തിയാല്‍ അമേരിക്കയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്ന് ഗാദി ഐസന്‍കോട്ട് വ്യക്തമാക്കി.
നെതന്യാഹുവിന്റെ യു.എസ് സ്വാധീനം കുറയുന്നു; മുന്നറിയിപ്പുമായി ഇസ്രഈല്‍ നേതാക്കള്‍
Source: Dool News