ഇടക്കാല തിരഞ്ഞെടുപ്പ് തോൽവി ട്രംപിന് തിരിച്ചടിയായെങ്കിലും ടെഹ്റാനോടുള്ള വാഷിംഗ്ടണിന്റെ നയത്തിൽ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണങ്ങൾ ആവർത്തിച്ചാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്നും ഇറാനുമായി ഏറ്റുമുട്ടുന്നവർ യുദ്ധക്കളം മുതൽ സ്വന്തം വീട്ടുവാതിൽക്കൽ വരെ അതിന്റെ വില നൽകേണ്ടിവരുമെന്നും പരമാധികാരി ആയത്തുല്ല മൊജ്തബ ഖമേനി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ യുഎസ് ആക്രമണങ്ങൾ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നു.
യുദ്ധം തുടർന്നാൽ വീട്ടുമുറ്റത്ത് വരെ തിരിച്ചടി: ഇറാൻ
Source: Mangalam