സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച് എം ഹൈമയ്ക്കെതിരെ പോലീസ് കേസെടുത്തു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം കൈക്കലാക്കിയ യുവതി നേരത്തെ വിവാഹിതയാണെന്ന സൂചന ലഭിച്ചതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് അന്വേഷണം തുടരുന്നു.
വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20.81 ലക്ഷം തട്ടി
Source: Siraj Live