അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, പോലീസ് കസ്റ്റഡിയിലെടുത്ത സമയം മുതലാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള 24 മണിക്കൂര്‍ കണക്കാക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 22(2) അനുച്ഛേദ പ്രകാരം അറസ്റ്റും കസ്റ്റഡിയും ഒന്നുതന്നെയാണ്. കസ്റ്റഡിയില്‍ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഈ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്. ത്രിപുരയിലെ എന്‍ഡിപിഎസ് കേസില്‍ അറസ്റ്റ് വൈകിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി.
കസ്റ്റഡി മുതലാണ് 24 മണിക്കൂർ കണക്കാക്കേണ്ടതെന്ന് സുപ്രീം കോടതി
Source: Siraj Live