യൂറോപ്പിലെ വിമാന സർവീസുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് വ്യാഴാഴ്ച നിരവധി യാത്രാവിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡബ്ലിനിൽ നിന്ന് റോമിലേക്കുള്ള എയർ ലിംഗസ് വിമാനം ഫ്രാൻസിലെ എവ്ര്യൂ സൈനിക വ്യോമതാവളത്തിലേക്ക് തിരിച്ചുവിട്ടു; 151 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണ്. വിസ് എയർ, ലോട്ട് പോളിഷ് എയർലൈൻസ് സർവീസുകളും ഭീഷണിയെ തുടർന്ന് സുരക്ഷാ പരിശോധന നേരിട്ടു. പരിശോധനകളിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
യൂറോപ്പിൽ വീണ്ടും ബോംബ് ഭീഷണി; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Source: Janam TV