തണുത്തുപോയ ചായ വീണ്ടും ചൂടാക്കി കുടിക്കുന്ന ശീലം ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. റൂം ടെമ്പറേച്ചറിൽ വെക്കുന്ന ചായയിൽ ബാക്ടീരിയകളും ഫംഗസുകളും വേഗം പെരുകുമെന്നും വീണ്ടും ചൂടാക്കിയാലും വിഷാംശം നശിക്കില്ലെന്നും അവർ ചൂട്ടിക്കാണിക്കുന്നു. ഇത് ദഹനവ്യവസ്ഥയെയും കരളിനെയും ബാധിച്ച് ഫുഡ് പോയ്സണിംഗിന് വരെ കാരണമാകാം. ചായ തയാറാക്കി 15-20 മിനിറ്റിനുള്ളിൽ കുടിച്ച് തീർക്കണമെന്നാണ് നിർദ്ദേശം.
പഴയ ചായ വീണ്ടും ചൂടാക്കി കുടിക്കരുത്; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
Source: Zee Malayalam News