നിലമ്പൂരിൽ മൂന്നുപേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് രോഗം. 23ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളുണ്ട്. ആശുപത്രിയിലുള്ള ചിലരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്; ബാധിത വീടുകളിൽ ക്ലോറിനേഷൻ നടത്തി.
നിലമ്പൂരിൽ മൂന്നുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
Source: Siraj Live