എക്സൈസ് വകുപ്പിലെ ജോയിന്റ് കമ്മീഷണർ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മീഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നീ ആരോപണങ്ങൾ. ബാർ ചെലവ് കണക്കിൽ 'സന്തോഷം' എന്ന രഹസ്യ കോഡിൽ കൈക്കൂലി രേഖപ്പെടുത്തിയതായി റിപ്പോർട്ട്. പടിയിറങ്ങുന്നതിന് മുമ്പ് എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ.
എക്സൈസ് ഉന്നതർക്കെതിരെ കൈക്കൂലി ആരോപണം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ
Source: Marunadan Malayali