ബാർ ലൈസൻസ് അനുവദിക്കുന്നതിൽ ജോയിന്റ് കമ്മീഷണർ വിനോദും ഡെപ്യൂട്ടി കമ്മീഷണർ അജയ്യും കൈക്കൂലി വാങ്ങിയതായി എക്സൈസ് കമ്മീഷണർ എസ്. സാംബശിവ റാവു സർക്കാരിന് റിപ്പോർട്ട് നൽകി. ബാർ ഉടമകളിൽ നിന്ന് പ്രതിമാസം 20,000 രൂപ വീതം ഇവർ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. വിജിലൻസ് അന്വേഷണം നടത്തി അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണം; സാംബശിവ റാവുവിന്റെ റിപ്പോർട്ട്
Source: Siraj Live