വർക്കലയിലും പരിസരപ്രദേശങ്ങളിലും സ്പാ കേന്ദ്രങ്ങളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 5 സ്പാകൾ പൂട്ടിച്ചു, 5 പേർ അറസ്റ്റിലായി. വർക്കല, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിൽ ഒരേസമയം നടന്ന പരിശോധനയിൽ ലൈസൻസും രേഖകളുമില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പ്രതികൾക്കെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വർക്കലയിൽ സ്പാ കേന്ദ്രങ്ങളിൽ റെയ്ഡ്: 5 സ്ഥാപനങ്ങൾ പൂട്ടിച്ചു, 5 പേർ അറസ്റ്റിൽ
Source: Zee Malayalam News