പെട്രോളിൽ അനുവദനീയമായ അളവിലധികം എഥനോൾ കലർത്തി വിൽക്കുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്തെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവിട്ടു. മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദേശം നൽകി; മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽനിന്ന് ആദ്യഘട്ടത്തിൽ സാമ്പിളുകൾ ശേഖരിക്കും. ക്രമക്കേട് സ്ഥിരീകരിച്ചാൽ കർശന നടപടിയുണ്ടാകും.
പെട്രോളിൽ അധിക എഥനോൾ: സംസ്ഥാനത്ത് വ്യാപക പരിശോധന
Source: Siraj Live