പോളണ്ടിലെ വിനോദസഞ്ചാര നഗരമായ ക്രാക്കോവിലെ പ്രധാന മാർക്കറ്റ് ചത്വരത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാറിൽ നിന്ന് വെടിയുതിർത്ത അക്രമി പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെ അതിദാരുണമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു; രാജ്യത്ത് സുരക്ഷ ശക്തമാക്കി.
പോളണ്ടിലെ ക്രാക്കോവിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു
Source: Siraj Live