ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ തെക്കൻ തീരത്ത് ഖ്ശെം ദ്വീപിലും ജാസ്ക് തുറമുഖത്തും ശക്തമായ സ്ഫോടനങ്ങൾ. ഐആർജിസി നാവികസേനയുടെ റിപ്പോർട്ട് പ്രകാരം രണ്ട് എണ്ണക്കപ്പലുകൾ മൈനുകളിൽ ഇടിച്ച് തകർന്നു. ഒമാൻ ഉൾക്കടലിൽ ഉപരോധം ലംഘിച്ച എം/വി ഹുദ എന്ന ചരക്കുകപ്പലിനെ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണത്തിലൂടെ തകർത്തു. സ്ഫോടനങ്ങളുടെ കാരണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഇറാനിൽ സ്ഫോടനങ്ങൾ; ഒമാനിൽ ചരക്കുകപ്പൽ തകർത്ത് യുഎസ്
Source: Siraj Live