മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ 14,707 ഏക്കർ നെൽക്കൃഷിക്കായി സെക്കൻഡിൽ 200 ഘനയടി വെള്ളം 120 ദിവസത്തേക്ക് ഒഴുക്കിവിടും. മധുര കുടിവെള്ള ആവശ്യത്തിന് 150 ഘനയടി വെള്ളവും നൽകും. മഴക്കുറവ് മൂലം ഇത്തവണ നടപടി വൈകിയതാണ്.
മുല്ലപ്പെരിയാർ ഷട്ടർ ഇന്ന് തുറക്കും; 120 ദിവസം വെള്ളം
Source: Zee Malayalam News