വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസ പട്ടികയിലുള്ള എല്ലാവർക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി അഞ്ച് കോടിയിലധികം രൂപയുടെ അധിക ഫണ്ട് അനുവദിക്കും. കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആർ രാജേഷിന്റെ കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം വീതം ധനസഹായം
Source: Siraj Live