ഗുജറാത്തിലെ വഡോദരയിൽ ഓൺലൈൻ നഗ്ന വിഡിയോ കോൾ റാക്കറ്റ് പൊലീസ് പിടികൂടി. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മനീഷ് പധിനാർ എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. 'സ്ട്രിപ്പ് ചാറ്റ്' ആപ്പ് വഴി ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് സ്ത്രീകളെ ഉപയോഗിച്ചു. ഇടപാടുകാർ 500 മുതൽ 5,000 രൂപ വരെ റീചാർജ് ചെയ്ത് ഡിജിറ്റൽ ടോക്കണുകൾ വാങ്ങണം. വരുമാനം പ്രതിയും സ്ത്രീകളും പകുതി വീതം വീതിച്ചു.
വഡോദരയിൽ നഗ്ന വിഡിയോ കോൾ റാക്കറ്റ് പൊലീസ് പിടികൂടി
Source: Malayala Manorama