ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുട്ട വിമലാദിത്യയെ മാറ്റിയിട്ടില്ലെന്നും സ്വകാര്യ ആവശ്യത്തിന് അവധിയിലാണെന്നും വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം വേണ്ട; തെറ്റ് ചെയ്താൽ നടപടി: ചെന്നിത്തല
Source: Siraj Live