തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനികൾ മദ്യപിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് പ്രിൻസിപ്പൽ പ്രമീള ഇവാഞ്ചലിനെ സ്ഥലംമാറ്റി. ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂൾ പരിസരത്തെ സുരക്ഷയും മേൽനോട്ടവും സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.
സ്കൂളിൽ വിദ്യാർത്ഥിനികളുടെ മദ്യപാന വീഡിയോ; പ്രിൻസിപ്പലിനെ മാറ്റി
Source: Mathrubhumi