സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ധീരതയ്ക്കുള്ള സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 9 പേർക്ക് കീർത്തിചക്രയും 19 പേർക്ക് ശൗര്യചക്രയും ലഭിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവന് ശൗര്യചക്ര ലഭിച്ചു. ഭീകരവാദികളെ എവിടെ ഒളിച്ചാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
മേജർ തരുൺ വാസുദേവന് ശൗര്യചക്ര; രാഷ്ട്രപതി പ്രഖ്യാപിച്ചു
Source: Malayala Manorama