സ്വാതന്ത്ര്യദിന ആഘോഷത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കാത്തതിൽ വിവാദം ശക്തമാക്കി ബിജെപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാക്കളോട് 'ഇതല്ല ഞങ്ങളുടെ വന്ദേമാതരത്തിന്റെ പതിപ്പ്' എന്ന് പറയുന്ന വീഡിയോ ബിജെപി എംപി നിഷികാന്ത് ദുബെ പുറത്തുവിട്ടു. ഖാർഗെയും സോണിയയും പൂർണ ആലാപനം തടഞ്ഞെന്ന് ബിജെപി ആരോപിക്കുന്നു.
വന്ദേമാതര വിവാദം: രാഹുലിന്റെ സംഭാഷണം പുറത്തുവിട്ട് ബിജെപി
Source: Dool News