ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ.) എട്ടുദിവസത്തിനിടെ 22 ആക്രമണങ്ങൾ നടത്തി 26 പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായി അവകാശപ്പെട്ടു. ബലൂചിസ്താന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സായുധ പോരാട്ടം തുടരുമെന്ന് സംഘടന വ്യക്തമാക്കി. ഏകദേശം ഒരു ലക്ഷം സജീവ അംഗങ്ങൾ ബലൂച് സൈന്യത്തിനുണ്ടെന്ന് നേതാവ് മിർ യാർ ബലൂച് പറഞ്ഞു.
ബലൂച് സൈന്യം പാകിസ്താന് ഭീഷണിയായി; 8 ദിവസത്തിനിടെ 22 ആക്രമണം
Source: Mathrubhumi