കേരളത്തിലെ ദേശീയപാതയോരങ്ങളിലെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും നീക്കംചെയ്യാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയതായി ഡിജിപി രവാഡാ ചന്ദ്രശേഖർ സുപ്രീംകോടതിയെ അറിയിച്ചു. എൻഎച്ച്എഐ, പിഡബ്ല്യുഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപടി. അപകടങ്ങൾ കുറയ്ക്കാൻ സുപ്രീംകോടതി നിർദേശിച്ച നടപടികളുടെ ഭാഗമായാണിത്.
ദേശീയപാതയോരത്തെ അനധികൃത നിർമാണങ്ങൾ നീക്കും
Source: Mathrubhumi