വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. നിർദേശങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ സർവീസ് വിലക്ക് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഉത്സവ, അവധി ദിവസങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതിയിലാണ് നടപടി.
വിമാന നിരക്ക് വർധന: കർശന നടപടി വേണമെന്ന് സുപ്രീം കോടതി
Source: Reporter Live