വിമാന ടിക്കറ്റ് നിരക്ക്, സർജ് പ്രൈസിങ്, അധിക ബാഗേജ് ചാർജ് എന്നിവ നിയന്ത്രിക്കാനുള്ള പുതിയ ചട്ടങ്ങളുടെ കരട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെപ്പിക്കുമെന്ന് കോടതി വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.
വിമാന നിരക്ക് നിയന്ത്രണം: കർശന നിർദേശവുമായി സുപ്രീം കോടതി
Source: Siraj Live