നടി ട്വിഷ ശർമയുടെ മരണത്തിൽ ഭർത്താവ് സമർഥ് സിങ്ങിനും മുൻ ജഡ്ജിയായ ഭർതൃമാതാവ് ഗിരിബാല സിങ്ങിനുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഗാർഹിക പീഡനം, മാനസിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മേയ് 12-ന് ഭോപ്പാലിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ട്വിഷയെ കണ്ടെത്തിയത്.
ട്വിഷയുടെ മരണം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ സിബിഐ കുറ്റപത്രം
Source: Mathrubhumi