കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ ഷീ സ്കോളർഷിപ്പ് നിർത്തലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പദ്ധതി താൽക്കാലികമായി നിർത്തിവെച്ച് പുനരാവിഷ്കരിക്കുകയാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ അറിയിച്ചു. കേരളത്തിൽ 5,393 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
ഇൻസ്പയർ ഷീ റദ്ദാക്കിയിട്ടില്ല; പുനരാവിഷ്കരിക്കുമെന്ന് കേന്ദ്രം
Source: Mathrubhumi