ഇലക്ട്രിക്, സിഎൻജി, ഹൈഡ്രജൻ വാണിജ്യ വാഹനങ്ങളുടെ ഉപയോഗ കാലാവധി അഞ്ച് വർഷം നീട്ടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. ബാറ്ററി വാഹനങ്ങളുടെ കാലാവധി 12 വർഷത്തിൽ നിന്ന് 17 ആയും, സിഎൻജി, ഹൈഡ്രജൻ വാഹനങ്ങളുടേത് 15 വർഷത്തിൽ നിന്ന് 20 ആയും ഉയർത്തും. ദേശീയ പെർമിറ്റ് സംവിധാനം പൂർണമായും ഓൺലൈനാക്കാനും തീരുമാനിച്ചു.
ഇലക്ട്രിക്, സിഎൻജി വാഹനങ്ങളുടെ കാലാവധി അഞ്ച് വർഷം നീട്ടും
Source: Reporter Live