സവർക്കർ ക്വിസ്: അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്യുന്നതിൽ ഹൈക്കോടതി നാളെ ഉത്തരവ്

സവർക്കർ ക്വിസ്: അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്യുന്നതിൽ ഹൈക്കോടതി നാളെ ഉത്തരവ്

വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെട്ട ക്വിസ് മത്സരവുമായി ബന്ധപ്പെട്ട് കാസർകോട് അധ്യാപകനെതിരെയുള്ള സസ്പെൻഷൻ നടപടികൾ സ്റ്റേ ചെയ്യുന്ന കാര്യത്തിൽ ഹൈക്കോടതി നാളെ ഇടക്കാല ഉത്തരവ് പറയും. ചോദ്യപേപ്പർ എഇഒയ്ക്ക് അയച്ചിരുന്നുവെന്നും തനിക്കെതിരെ മാത്രം നടപടിയെടുത്തത് ഏകപക്ഷീയമാണെന്നും അധ്യാപകൻ കെ. ഗുരുപ്രസാദ് റായ് കോടതിയിൽ വാദിച്ചു. ഔദ്യോഗിക കൃത്യവിലോപത്തിനാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies