യുഎഇയിൽ വീണ്ടും മിസൈൽ ഭീഷണി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ ആക്രമണ ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദ്ദേശം നൽകി. ഇറാൻ-യുഎസ് ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
യുഎഇയിൽ മിസൈൽ ജാഗ്രതാ നിർദ്ദേശം
Source: Mathrubhumi