സുസ്ഥിരവും ബയോ ഡീഗ്രേഡബിളുമായ പാക്കേജിംഗ് വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ചെലവ് ഉപയോക്താക്കൾക്ക് കൈമാറാൻ സൊമാറ്റോ ഒരുങ്ങുന്നു. നിലവിൽ മൊത്തം ഓർഡർ തുകയുടെ 5 ശതമാനമുള്ള പാക്കിങ് ചാർജ് 10 മുതൽ 30 ശതമാനം വരെയാകുമെന്നാണ് റിപ്പോർട്ട്. പുനരുപയോഗ സാധ്യതയുള്ള പാക്കേജിങ് രീതികളുടെ പ്രചാരം വർധിക്കുമ്പോൾ നിരക്ക് കുറയുമെന്നും കമ്പനി അറിയിച്ചു.
സൊമാറ്റോ നിരക്ക് വർധിപ്പിക്കും; പാക്കേജിങ് ചെലവ് ഉപയോക്താവിന്
Source: Reporter Live