തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിൽ രോഗിയായ അമ്മയെ വീൽചെയറോടെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മകൻ പാർത്ഥസാരഥിയെ (44) പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വീൽചെയർ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകം വ്യക്തമായത്. കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
വീൽചെയറോടെ അമ്മയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് മകൻ കൊലപ്പെടുത്തി
Source: Siraj Live