തമിഴ്നാട്ടിലെ തിരുവള്ളൂരിൽ 71-കാരിയായ അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ കൊലപ്പെടുത്തി. മണവൂർ സ്വദേശി പാർത്ഥസാരഥിയെ അറക്കോണം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നാഡീരോഗം ബാധിച്ച് വീൽചെയറിലായിരുന്ന പദ്മാവതിയെ പരിചരിച്ചു മടുത്തതാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ കൊലപ്പെടുത്തി
Source: Zee Malayalam News