കാവേരി ജലം: കർണാടക വിഹിതം നൽകുന്നില്ല; തമിഴ്‌നാട് സുപ്രീം കോടതിയിൽ

കാവേരി ജലം: കർണാടക വിഹിതം നൽകുന്നില്ല; തമിഴ്‌നാട് സുപ്രീം കോടതിയിൽ

കാവേരി ജലവിഹിതം അടിയന്തരമായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. സെപ്റ്റംബർ 9 മുതൽ 23 വരെ പ്രതിദിനം 6,000 ക്യൂസെക്സ് വെള്ളവും ജൂലൈ 1 മുതലുള്ള കുറവ് നികത്താൻ 16.01 ടി.എം.സി ജലവും ബില്ലിഗുണ്ടുലു വഴി ലഭ്യമാക്കണമെന്നാണ് ആവശ്യം. മേട്ടൂർ അണക്കെട്ടിലെ ജലം 30 ദിവസത്തേക്ക് മാത്രമേ തികയൂ എന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. കർണാടകയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ഹരജിയിൽ ആരോപിച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies