വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ തുടങ്ങിയ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തനിക്കും ഭരണകൂടത്തിനുമെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചാണ് നടപടി. വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സിഎൻഎൻ വിമർശിച്ചു; ന്യായമായ വാർത്തകൾ തുടരുമെന്ന് പൊളിറ്റിക്കോ അറിയിച്ചു.
വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്; വിമർശനവുമായി സിഎൻഎൻ
Source: Reporter Live