സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം; വൈകുന്നേരം 6:15 മുതൽ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം; വൈകുന്നേരം 6:15 മുതൽ

സംസ്ഥാനത്ത് ഇന്നും വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗം വർധിപ്പിച്ചു; സെപ്റ്റംബറിലെ സാധാരണ ഡിമാൻഡിനേക്കാൾ 1200 മെഗാവാട്ട് വരെ അധികമായി. ദേശീയ തലത്തിൽ കാറ്റാടി ഉത്പാദനം കുറയുകയും ആവശ്യകത ഉയരുകയും ചെയ്തതിനാൽ 700 മുതൽ 900 മെഗാവാട്ട് വരെ ലഭ്യതക്കുറവ് പ്രതീക്ഷിക്കുന്നു.

Source: Suprabhaatham

More in Top Stories

Read the live feed on ZapIndies