തുല്യ ജോലി ചെയ്തത് കൊണ്ട് മാത്രം തുല്യ വേതനം ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. റിക്രൂട്ട്‌മെന്റ് രീതി, പരിചയ സമ്പത്ത്, ചുമതലകള്‍ എന്നിവയില്‍ സമത്വമുണ്ടെങ്കില്‍ മാത്രമേ തുല്യ വേതനം ആവശ്യപ്പെടാനാകൂ. കേരളത്തിലെ ഗ്രാന്റ് ഇന്‍-എയ്ഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ തര്‍ക്കത്തിലാണ് വിധി. 2011-ലെ കേരള ഹൈകോടതി വിധി ശരിവെച്ച കോടതി, സ്ഥാനക്കയറ്റം വഴി വന്ന അധ്യാപകരുടെ കൂടുതല്‍ അനുഭവസമ്പത്ത് ഉയര്‍ന്ന ശമ്പളത്തിന് സാധുവായ മാനദണ്ഡമാണെന്ന് നിരീക്ഷിച്ചു.
തുല്യ ജോലി മാത്രം മതിയാകില്ല, തുല്യ വേതനത്തിന് സുപ്രീം കോടതി
Source: Dool News