ആലപ്പുഴ കരുവാറ്റയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറ പ്രകാശൻ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയിൽവേ പാതയിലാണ് സംഭവം. മൃതദേഹങ്ങൾ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് സംശയിച്ച് പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു
Source: Siraj Live