റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ഇന്ത്യ ഐക്യരാഷ്ട്രസഭയിലും ജി20 ഉച്ചകോടിയിലും ശക്തമായ നിലപാട് ഉയർത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഏകപക്ഷീയ തീരുവകൾക്കെതിരെ സംസാരിക്കും. കഴിഞ്ഞ മാസം ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 51% റഷ്യയിൽ നിന്നായിരുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യൻ എണ്ണയ്ക്ക് അമേരിക്കൻ തീരുവ: ഇന്ത്യ ആഗോള വേദികളിൽ പ്രതിരോധം ഉയർത്തും
Source: Suprabhaatham