ഫലസ്തീൻ പ്രതിനിധികൾക്ക് വിസ നൽകണമെന്ന് യൂറോപ്യൻ യൂണിയൻ

ഫലസ്തീൻ പ്രതിനിധികൾക്ക് വിസ നൽകണമെന്ന് യൂറോപ്യൻ യൂണിയൻ

ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഫലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ച നടപടി പിൻവലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അമേരിക്കയോട് ആവശ്യപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് ഫലസ്തീൻ സംഘത്തിന് യാത്രാനുമതി നിഷേധിക്കുന്നത്. യു.എൻ ആസ്ഥാന കരാറുകളിലെ ബാധ്യതകൾ ചൂണ്ടിക്കാട്ടി യു.എസ് തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വക്താവ് അൻവർ എൽ അനൗനി വ്യക്തമാക്കി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആശങ്ക പ്രകടിപ്പിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies