ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചു; ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുന്നു

ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചു; ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുന്നു

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചതായി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി അറിയിച്ചു. മധ്യസ്ഥരായ ഖത്തർ, പാകിസ്താൻ വഴിയാണ് ഇറാൻ അമേരിക്കയെ വിവരം അറിയിച്ചത്. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുക, നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഒരു നിർണ്ണായക യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും റെസായി വ്യക്തമാക്കി.

Source: Siraj Live

More in Politics

Read the live feed on ZapIndies